പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും എന്തിനു കരിങ്കല്ല് പോലും വാചാലമാവും .. പ്രത്യേകിച്ച് നഷ്ടപ്രണയത്തെ പറ്റി പറയുമ്പോള്‍ കൂടുതല്‍ വാചാലമാവാറുണ്ട്.
പ്രിയ കൂട്ടുകാരീ ,
നിന്നെ ഞാന്‍ ഓര്‍ക്കുന്നു... ഈ സായം സന്ധ്യയില്‍ ....തനിയെ ഈ കോണ്‍ക്രീറ്റ് വനത്തിന്റെ നടുവില്‍ ഇരിക്കുമ്പോള്‍...എന്റെ മനസ്സിന്റെ മരുഭൂമിയില്‍ ഒരു മരീചിക മാത്രമായി തീരുകയാണ് എന്റെ ... എന്റെതുമാത്രമായ ഗ്രാമം . ആ കുന്നുകളും കുളങ്ങളും ഒറ്റയടിപ്പാതകളും... മറവിയുടെ ബലികുടീരങ്ങളില്‍ മണ്മറഞ്ഞു പോകാതെ..എന്നും എന്റെ ചങ്കിനുള്ളില്‍ എന്റെ ഗ്രാമത്തോടൊപ്പം നീയുമുണ്ടായിരുന്നു. ദീപാരാധന നേരത്ത് , ക്ഷേത്ത്രത്തിന്റെ ദീപങ്ങള്‍ക്കിടയില്‍ ജ്വലിച്ചു നില്‍ക്കുന്ന നിന്റെ മുഖം എനിക്കെന്നും ഒരു ശക്തി നല്‍കിയിരുന്നു. വെളിച്ചം മങ്ങിയ ഇടവഴികളിലൂടെ നെഞ്ചില്‍ ഒരുതരം തുടിപ്പോടെ പരസ്പരം ഒന്നും പറയാനാവാതെ കുറെ ദൂരം നടന്നു, പിന്നെ പിരിയുന്ന നമ്മുടെ പ്രണയകാലം.. വാക്കുകള്‍ക്ക് ധൈര്യമില്ലാതിരുന്ന കാലം... നമ്മോടൊപ്പം വളര്‍ന്ന നമ്മുടെ പ്രണയം .. എവിടെ വെച്ചാണ് നമുക്ക് നഷ്ട്ടപെട്ടത്? നഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ നിന്റെ പേര് എപ്പോഴാണ് ഞാന്‍ എഴുതി ചേര്‍ത്തത് ? എന്റെ ആദ്യ പ്രണയം അത് ഒരു നഷ്ട്ടമായി മാറിയെന്നു വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുകയാനുണ്ടായത്.
എങ്കിലും എന്നില്‍ നീ എന്നും ഒരു അണയാദീപമാണ്..
1 comment:
പ്രണയത്തേക്കാള്‍ നഷ്ടപ്രണയത്തെ ആണ് ആര്‍ക്കും ഒരു കാലത്തും മറക്കാനാകാത്തത്... അല്ലേ?
കൂടുതല്‍ എഴുതുക... ആശംസകള്‍
Post a Comment