ഇന്നിവിടെ
ഉറങ്ങുവനോരിടം തേടുവോര്‍ക്കിനി നാളെയില്ല ...
ഇക്കാലമത്രയും
വിയര്‍ത്തതിവിടെ ഉണങ്ങുന്നു...
കണ്ടക്കിനാക്കളുടെ
നെടുംച്ചുരുള്‍ ഇവിടെ അഴിയാതെ..
കണ്ണെത്താത്ത
മണലാരണ്യത്തില്‍ മൂടിപ്പോകുന്നു..
പ്രവാസം
ജന്മജന്മാന്തര ശിക്ഷയായി മാറവേ..
പ്രകൃതിയും
പ്രവാസത്തിനായ് തിടുക്കം കാട്ടുന്നു..
നട്ടുച്ചപോലത്തെ
നിരന്തരമാം വെയിലില്‍ തിളച്ചിരുന്ന
നേര്‍ത്ത എന്‍
ഹൃദയത്തില്‍ ജീവന്റെ കുളിരായ് തുടിച്ചിരുന്ന
നിന്റെ ഓര്‍മ്മകള്‍ അവിടെ നീരിനായ് ദാഹിക്കുമ്പോള്‍
നിന്നുപോകട്ടെ
എന്‍ മിടിപ്പുകള്‍ എന്നെത്രവട്ടം ചിന്തിച്ചുപോയി..
നില്‍ക്കാതെ
ഒഴുകുന്ന അരുവികള്‍ പുഴകള്‍ ഓര്‍മ്മകൂടുകളില്‍ മാത്രമായ്
നിഴല്‍മരങ്ങള്‍
എല്ലാം പോയി നീ വിവസ്ത്രയായി...
മറ്റൊരു
മരുഭൂമിയായ് നീ മാറുമ്പോള്‍ ...
മരണത്തെപ്പോലെ
വെറുത്ത ഈ മരുഭൂപ്രവാസം....
മരണം വരെ ഇനി
അവിടെ ... ഇക്കാലമത്രയും സഹിച്ച നിന്ദയോടൊപ്പം..
മറുവഴിയില്ല! പ്രവാസതിനിറെ അര്‍ത്ഥം “തീവ്ര സഹിഷ്ണുത”
എന്നല്ലോ!
Written by
Renjith V .
Raghavan
28- Apr. - 2013
.jpg)
No comments:
Post a Comment