മിനികഥ : " എന്റെ പെണ്ണ്"
കഥകളെല്ലാം എഴുതിക്കഴിഞ്ഞ് ഒരു ആലസ്യത്തോടെ കിടക്കുമ്പോള്‍ ഒരു നെടുവീര്പ്പി ന്റെ ശബ്ദം .... കാതോര്ത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ പോലെ ...അടക്കിപ്പിടിച്ചു..... ആരോ ഉള്ളിലെ മഷിക്കുഴലിന്റെ അങ്ങേയറ്റത്ത് ....
ആരാണത്?
ഈ എഴുതിയ ഏതെങ്കിലും ഒരു കഥയില്‍ ഒരു വേഷത്തിനായി കൊതിച്ചിരുന്ന ആരും അറിയപ്പെടാതെ പോയ ഒരു കഥാപാത്രം.
അത് ഒരു സ്ത്രീയാണോ? അതോ പുരുഷനോ? ഒന്നും വ്യക്തമല്ല! ഉള്ളിലേക്ക് ചെന്ന് നോക്കാന്‍ കഴിയുന്നില്ലല്ലോ. ഛെ!
പാവം! കനത്ത വേദന ആ നിലവിളിയില്‍ നിന്നും മനസ്സിലാക്കാം. എത്ര കഥകള്‍ ഇന്ന് തന്നെ എഴുതിതീര്ത്തു. ഒരു കഥയിലും നിന്നെ ഉള്പ്പെടുത്താന്‍ ആയില്ലല്ലോ. ഒറ്റപ്പെടലിന്റെ വേദന എനിക്ക് നന്നായി അറിയാം. പക്ഷെ, നിനക്കറിയാമല്ലോ ഞാന്‍ നിസ്സഹായനാണ്. നിന്നെ വലിച്ചു പുറത്ത് കൊണ്ടുവരാന്‍ എനിക്കാവില്ല. നല്ല ക്ഷീണിതനാണ്. പ്രസവാലസ്യം എന്ന് തന്നെ പറയാം.
മഷിയുടെ ഇരുളിമയില്‍ ആ വ്യക്തമായ രൂപം മഷിക്കുഴലിലൂടെ നിബ്ബിന്റെ തുമ്പിലേക്ക് വളരെ കഷ്ട്ടപ്പെട്ടു നീന്താന്‍ ശ്രമിക്കുന്നത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്.ഈ ഒരാള്‍ മാത്രം എങ്ങനെ അവശേഷിച്ചു? ഉപേക്ഷിക്കപ്പെട്ടു? എന്റെ ചിന്തകള്‍ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുന്നു.
ഞാന്‍ കിടന്ന കടലാസ്സിന്റെ പ്രതലത്തില്‍ എഴുതപ്പെട്ട കഥയിലെ എല്ലാവരും ആഘോഷതിമിര്പ്പി ലാണ്. ആരവങ്ങള്‍ കേള്ക്കാം . പക്ഷെ നിങ്ങളില്‍ ഒരാള്‍ എന്റെ ഉള്ളില്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. നിങ്ങള്‍ ആ കരച്ചില്‍ കേള്ക്കു ന്നുണ്ടോ? എവിടെ .....?
പെട്ടെന്ന് മൂക്കിലേക്ക് ബീഡിയുടെ പുകമണം. ഉള്ളിലെ അനക്കം നിന്നു. കരച്ചിലും നിന്നു. ഞാന്‍ ഒന്ന് പരിഭ്രമിച്ചു. എന്ത് സംഭവിച്ചിരിക്കാം? ഇനി വല്ല കടുംകയ്യും ചെയ്തോ?
വീണ്ടും ബീഡിയുടെ പുക.
ചാരുകസേരയില്‍ അയാള്‍ വന്നിരുന്നു. ടീപ്പോയില്‍ കിടന്ന എന്നെയും കടലാസ്സുകളെയും എടുത്ത് writing board-ല്‍ വെച്ചു.
ബീഡി ഒന്ന് ഇരുത്തി വലിച്ചിട്ടു കഥയുടെ തലക്കെട്ട് എഴുതി.
“എന്റെ പെണ്ണ് “
എന്റെ നിബ്ബിലൂടെ ആ വെളുത്ത കടലാസ്സില്‍ ഉള്ളില്‍ കരഞ്ഞു കൊണ്ടിരുന്നവള്‍ രൂപം പ്രാപിച്ചു. കറുത്ത സുന്ദരി. സ്നേഹത്തോടെ നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി. എനിക്ക് സന്തോഷമായി എന്റെ കഥാകൃത്ത് അത്ര മനസാക്ഷി ഇല്ലാത്തവനല്ല.

if you like it please share
No comments:
Post a Comment