Saturday, November 8, 2014

മിനികഥ : " എന്റെ പെണ്ണ്"
കഥകളെല്ലാം എഴുതിക്കഴിഞ്ഞ്‌ ഒരു ആലസ്യത്തോടെ കിടക്കുമ്പോള്‍ ഒരു നെടുവീര്പ്പി ന്റെ ശബ്ദം .... കാതോര്ത്തപ്പോള്‍ ഒരു ചെറിയ കരച്ചില്‍ പോലെ ...അടക്കിപ്പിടിച്ചു..... ആരോ ഉള്ളിലെ മഷിക്കുഴലിന്റെ അങ്ങേയറ്റത്ത്‌ ....
ആരാണത്?
ഈ എഴുതിയ ഏതെങ്കിലും ഒരു കഥയില്‍ ഒരു വേഷത്തിനായി കൊതിച്ചിരുന്ന ആരും അറിയപ്പെടാതെ പോയ ഒരു കഥാപാത്രം.
അത് ഒരു സ്ത്രീയാണോ? അതോ പുരുഷനോ? ഒന്നും വ്യക്തമല്ല! ഉള്ളിലേക്ക് ചെന്ന് നോക്കാന്‍ കഴിയുന്നില്ലല്ലോ. ഛെ!
പാവം! കനത്ത വേദന ആ നിലവിളിയില്‍ നിന്നും മനസ്സിലാക്കാം. എത്ര കഥകള്‍ ഇന്ന് തന്നെ എഴുതിതീര്ത്തു. ഒരു കഥയിലും നിന്നെ ഉള്പ്പെടുത്താന്‍ ആയില്ലല്ലോ. ഒറ്റപ്പെടലിന്റെ വേദന എനിക്ക് നന്നായി അറിയാം. പക്ഷെ, നിനക്കറിയാമല്ലോ ഞാന്‍ നിസ്സഹായനാണ്. നിന്നെ വലിച്ചു പുറത്ത് കൊണ്ടുവരാന്‍ എനിക്കാവില്ല. നല്ല ക്ഷീണിതനാണ്. പ്രസവാലസ്യം എന്ന് തന്നെ പറയാം.
മഷിയുടെ ഇരുളിമയില്‍ ആ വ്യക്തമായ രൂപം മഷിക്കുഴലിലൂടെ നിബ്ബിന്റെ തുമ്പിലേക്ക്‌ വളരെ കഷ്ട്ടപ്പെട്ടു നീന്താന്‍ ശ്രമിക്കുന്നത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്.ഈ ഒരാള്‍ മാത്രം എങ്ങനെ അവശേഷിച്ചു? ഉപേക്ഷിക്കപ്പെട്ടു? എന്റെ ചിന്തകള്‍ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുന്നു.
ഞാന്‍ കിടന്ന കടലാസ്സിന്റെ പ്രതലത്തില്‍ എഴുതപ്പെട്ട കഥയിലെ എല്ലാവരും ആഘോഷതിമിര്പ്പി ലാണ്. ആരവങ്ങള്‍ കേള്ക്കാം . പക്ഷെ നിങ്ങളില്‍ ഒരാള്‍ എന്റെ ഉള്ളില്‍ ഒറ്റപ്പെട്ടു പോയിരിക്കുന്നു. നിങ്ങള്‍ ആ കരച്ചില്‍ കേള്ക്കു ന്നുണ്ടോ? എവിടെ .....?
പെട്ടെന്ന് മൂക്കിലേക്ക് ബീഡിയുടെ പുകമണം. ഉള്ളിലെ അനക്കം നിന്നു. കരച്ചിലും നിന്നു. ഞാന്‍ ഒന്ന് പരിഭ്രമിച്ചു. എന്ത് സംഭവിച്ചിരിക്കാം? ഇനി വല്ല കടുംകയ്യും ചെയ്തോ?
വീണ്ടും ബീഡിയുടെ പുക.
ചാരുകസേരയില്‍ അയാള്‍ വന്നിരുന്നു. ടീപ്പോയില്‍ കിടന്ന എന്നെയും കടലാസ്സുകളെയും എടുത്ത് writing board-ല്‍ വെച്ചു.
ബീഡി ഒന്ന് ഇരുത്തി വലിച്ചിട്ടു കഥയുടെ തലക്കെട്ട്‌ എഴുതി.
“എന്റെ പെണ്ണ് “
എന്റെ നിബ്ബിലൂടെ ആ വെളുത്ത കടലാസ്സില്‍ ഉള്ളില്‍ കരഞ്ഞു കൊണ്ടിരുന്നവള്‍ രൂപം പ്രാപിച്ചു. കറുത്ത സുന്ദരി. സ്നേഹത്തോടെ നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി. എനിക്ക് സന്തോഷമായി എന്റെ കഥാകൃത്ത്‌ അത്ര മനസാക്ഷി ഇല്ലാത്തവനല്ല.
if you like it please share

Monday, April 29, 2013

പ്രകൃതിയും പ്രവാസവും



ഇന്നിവിടെ ഉറങ്ങുവനോരിടം തേടുവോര്‍ക്കിനി നാളെയില്ല ...
ഇക്കാലമത്രയും വിയര്‍ത്തതിവിടെ ഉണങ്ങുന്നു...
കണ്ടക്കിനാക്കളുടെ നെടുംച്ചുരുള്‍ ഇവിടെ അഴിയാതെ..
കണ്ണെത്താത്ത മണലാരണ്യത്തില്‍ മൂടിപ്പോകുന്നു..
പ്രവാസം ജന്മജന്മാന്തര ശിക്ഷയായി മാറവേ..
പ്രകൃതിയും പ്രവാസത്തിനായ് തിടുക്കം കാട്ടുന്നു..
നട്ടുച്ചപോലത്തെ നിരന്തരമാം വെയിലില്‍ തിളച്ചിരുന്ന
നേര്‍ത്ത എന്‍ ഹൃദയത്തില്‍ ജീവന്റെ കുളിരായ് തുടിച്ചിരുന്ന
നിന്റെ ഓര്‍മ്മകള്‍  അവിടെ നീരിനായ്‌ ദാഹിക്കുമ്പോള്‍
നിന്നുപോകട്ടെ എന്‍ മിടിപ്പുകള്‍ എന്നെത്രവട്ടം ചിന്തിച്ചുപോയി..
നില്‍ക്കാതെ ഒഴുകുന്ന അരുവികള്‍ പുഴകള്‍ ഓര്‍മ്മകൂടുകളില്‍ മാത്രമായ്
നിഴല്‍മരങ്ങള്‍ എല്ലാം പോയി നീ വിവസ്ത്രയായി...
മറ്റൊരു മരുഭൂമിയായ് നീ മാറുമ്പോള്‍ ...
മരണത്തെപ്പോലെ വെറുത്ത ഈ മരുഭൂപ്രവാസം....
മരണം വരെ ഇനി അവിടെ ... ഇക്കാലമത്രയും സഹിച്ച നിന്ദയോടൊപ്പം..
മറുവഴിയില്ല!  പ്രവാസതിനിറെ അര്‍ത്ഥം “തീവ്ര സഹിഷ്ണുത” എന്നല്ലോ!

Written by
Renjith  V .   Raghavan
28- Apr. - 2013 

Thursday, May 26, 2011

Valapottukal [ Broken Bangles}


നീയെന്റെ  നിദ്രയില്‍  വന്നെത്തും  നേരത്ത് -,
കാറ്റില്‍  സുഗന്ധം  ഒഴുകിയെത്തി  .,-
നീ  മെല്ലെ  എന്നെ  തഴുകുന്ന  നേരത്ത് -,
പുതിയൊരു  വാതില്‍  തുറന്നുകിട്ടി . .!-,
നിന്നെ  അണിയിക്കാന്‍  , നിന്‍  മെയ്യില്‍  ചാര്‍ത്തുവാന്‍  ,-
നീരജ  പൂക്കള്‍  കരുതിവെച്ചു ,,-
യെന്നുയിരിന്റെ  നൂലാല്‍  കോര്‍ത്തെടുത്തു ,-
ഒരു  മഞ്ഞുപൂവിന്റെ  ശീതള സ്പര്‍ശമായ്  ,,__ 
നീ  മെല്ലെ  എന്നില്‍  അലിഞ്ഞിടുമ്പോള്‍ ,,..-
അംബര  പൂവുകള്‍  താഴെ വന്നു - എന്റെ  ,,,-
അങ്കണ തൈമാവും പൂത്തുലഞ്ഞു ,,-
ചന്ദ്രപ്രെഭെ  പോകുവതെങ്ങു നീ? ,,-
പോകല്ലേ. ... നീയെന്റെ ജീവതാളം ...-
നിന്‍ ശ്വേത ബിന്ദുവില്‍ മെല്ലെ ലയിക്കുമ്പോള്‍,- 
എന്നെ പിരിഞ്ഞു നീ പോയതെങ്ങു?..,-

കണ്ചിമ്മി  മെല്ലെ നോക്കി ഞാന്‍ ചുറ്റും,
നീയില്ല..! നിന്‍ വളപോട്ടു മാത്രം..!

This poem is written by one of my nicest friends Mr. Sunil S. Pulari. he is mechanic in pathanamthitta district. He got very excellent talent. I knew it very closely. And awaiting for his more creations.

Saturday, October 23, 2010

ഞാന്‍ അറിയാതെ

ഞാന്‍ അറിയാതെ എന്തിനെന്‍ സ്വപ്നങ്ങളിലെ 
നിറങ്ങള്‍ കവര്‍ന്നെടുത്തു ?
ഞാന്‍ അറിയാതെ എന്തിനെന്‍ കൈവെള്ളയിലെ 
രേഖകള്‍ മായ്ച്ചു കളഞ്ഞു?
ഞാന്‍ അറിയാതെ എന്തിനെന്‍ കണ്ണുകളെ
ഈറന്‍ അണിയിച്ചു?
ഞാന്‍ അറിയാതെ എന്തിനെന്‍ ഹൃദയം 
പിളര്ന്നെടുത്തു?
നിന്റെ സ്വപ്നങ്ങളില്‍ നിറമുണ്ടല്ലോ
നിന്റെ കൈകളില്‍ ഭാഗ്യ രേഖകള്‍ ഉണ്ടല്ലോ
നിനക്കും ഒരു ഹൃദയം ഇല്ലേ
എന്തേ... എന്നില്‍  നിന്നും നീ ഇതെല്ലാം കവര്‍ന്നെടുത്തു?

ഇനി ഞാനെങ്ങനെ പ്രണയിക്കും ? ഇനി ഞാനെങ്ങനെ പ്രണയിക്കും?
ഇനി ഞാനെങ്ങനെ പ്രണയിക്കും എന്നാല്‍മാവിനെ

Wednesday, November 18, 2009

Mazha Njanarinjirunnilla....

മഴ ഞാനറിഞ്ഞിരുന്നില്ല .....
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍  ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല..
എന്റെയുള്ളില്‍  നിന്‍ ചിരി നേര്‍ത്തു പടരും വരെ
മഴ ഞാനറിഞ്ഞിരുന്നില്ല .....
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ

വേനല്‍ നിലാവിന്റെ മൌനം
നീരോഴുക്കിന്‍ തീരാത്ത ദാഹം
ദൂരങ്ങളില്‍ നിന്നുമേതോ
പാട്ട് മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂര്‍ന്നു
പാതിരാവിന്റെ യാമങ്ങള്‍ മാഞ്ഞു
എന്റെയുള്ളില്‍ നിന്‍ നിശ്വാസമുതിരും വരെ...
മഴ ഞാന്‍...


ഗ്രീഷ്മാധ പത്രന്റെ ദാഹം.. പാറിയെത്തും   ശിശിരാഭിലാഷം
പൂക്കും വസന്തഹര്‍ഷം വര്‍ഷ  സംഗ മൂകാശ്രു ആണോ?
അറിയാതെ ദിന രാത്രമേതോ പാതിലചാര്‍ത്തു  വീണോഴിഞ്ഞു
എന്റെയുള്ളില്‍ നിന്‍ കാല്ചിലംപുനരും  വരെ
മഴ ഞാനറിഞ്ഞിരുന്നില്ല .....
നിന്റെ കണ്ണുനീര്‍ എന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല..
എന്റെയുള്ളില്‍ നിന്‍ ചിരി നേര്‍ത്തു പടരും വരെ
മഴ ഞാനറിഞ്ഞിരുന്നില്ല...

Film: Dr. Patient
Singer: Hariharan
Music: Benette - Veettrag
Lyrics: Rafeeq Ahmed

Thursday, November 12, 2009

Lost Love

പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും എന്തിനു കരിങ്കല്ല് പോലും വാചാലമാവും .. പ്രത്യേകിച്ച് നഷ്ടപ്രണയത്തെ പറ്റി പറയുമ്പോള്‍  കൂടുതല്‍ വാചാലമാവാറുണ്ട്. 
പ്രിയ കൂട്ടുകാരീ ,
നിന്നെ ഞാന്‍ ഓര്‍ക്കുന്നു...  ഈ സായം സന്ധ്യയില്‍ ....തനിയെ ഈ കോണ്‍ക്രീറ്റ് വനത്തിന്റെ നടുവില്‍ ഇരിക്കുമ്പോള്‍...എന്റെ മനസ്സിന്റെ മരുഭൂമിയില്‍ ഒരു മരീചിക മാത്രമായി തീരുകയാണ് എന്റെ ... എന്റെതുമാത്രമായ ഗ്രാമം .  ആ കുന്നുകളും കുളങ്ങളും ഒറ്റയടിപ്പാതകളും... മറവിയുടെ ബലികുടീരങ്ങളില്‍ മണ്മറഞ്ഞു പോകാതെ..എന്നും എന്റെ ചങ്കിനുള്ളില്‍ എന്റെ ഗ്രാമത്തോടൊപ്പം നീയുമുണ്ടായിരുന്നു. ദീപാരാധന നേരത്ത് , ക്ഷേത്ത്രത്തിന്റെ ദീപങ്ങള്‍ക്കിടയില്‍ ജ്വലിച്ചു നില്‍ക്കുന്ന നിന്റെ മുഖം എനിക്കെന്നും ഒരു ശക്തി  നല്‍കിയിരുന്നു. വെളിച്ചം മങ്ങിയ ഇടവഴികളിലൂടെ നെഞ്ചില്‍ ഒരുതരം തുടിപ്പോടെ  പരസ്പരം ഒന്നും പറയാനാവാതെ കുറെ ദൂരം നടന്നു, പിന്നെ പിരിയുന്ന നമ്മുടെ പ്രണയകാലം.. വാക്കുകള്‍ക്ക്  ധൈര്യമില്ലാതിരുന്ന കാലം... നമ്മോടൊപ്പം വളര്‍ന്ന നമ്മുടെ പ്രണയം .. എവിടെ വെച്ചാണ് നമുക്ക് നഷ്ട്ടപെട്ടത്? നഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ നിന്റെ പേര് എപ്പോഴാണ് ഞാന്‍ എഴുതി  ചേര്‍ത്തത് ? എന്റെ ആദ്യ പ്രണയം  അത് ഒരു നഷ്ട്ടമായി മാറിയെന്നു വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുകയാനുണ്ടായത്.
എങ്കിലും എന്നില്‍ നീ എന്നും ഒരു അണയാദീപമാണ്..   

Thursday, October 29, 2009